ഒമാനിൽ 770 പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ ഇന്ന് 770 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 427 പേരും പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 15086 ആയി. മരണപ്പെട്ടവരുടെ എണ്ണം 72 ആയി. രോഗം ഭേദമായവരുടെ എണ്ണം 3451ൽ തുടരുകയാണ്​. 11563 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.

പുതിയ രോഗികളിൽ 554 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 11438 ആയി. 1958 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. വെള്ളിയാഴ്​ച 2463 പേർക്കാണ്​ രോഗ പരിശോധന നടത്തിയത്​. ആശുപത്രികളിൽ 227 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 60 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.​

Leave A Reply

error: Content is protected !!