‘ഇനി ഞാൻ ആരെയും പരിഹസിക്കില്ല’; ഖേദം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം യുവരാജ്

 

ചണ്ഡീഗഢ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍താരം യുവരാജ് സിംഗ്. കഴിഞ്ഞ ദിവസം യുവരാജിനെതിരെ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് യുവി മാപ്പ് പറഞ്ഞു. ട്വിറ്ററിലായിരുന്നു യുവി മാപ്പ് അപേക്ഷിച്ചത്.

മനുഷ്യരെ തരംതിരിച്ച് കാണാന്‍ ഞാന്‍ പഠിച്ചിട്ടില്ലെന്നുള്ളതായിരുന്നു യുവരാജിന്റെ ഖേദപ്രകടനത്തിന്റെ ഉള്ളടക്കം. പോസ്റ്റ് ഇങ്ങനെ… ”ജാതി, നിറം, വര്‍ഗം, ലിംഗം എന്നിവയുടെ പേരില്‍ മനുഷ്യരെ തരംതരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.എന്നും അതിൽ പറയുന്നു.

Leave A Reply