കോവിഡ് വ്യാപനം; ഇന്ത്യ ഇറ്റലിയെ മറികടക്കുമെന്ന് സൂചന

 

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പുതിയ കേസുകൾ ഉണ്ടായതായാണ് ഏറ്റവും പുതിയ കൊവിഡ് റിപ്പോർട്ട്. ഇതുവരെയുള്ളതിൽ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 2,16,919 പേരാണ് കൊവിഡ് പോസിറ്റീവായി ഇതുവരെ ചികിത്സ തേടിയിരിക്കുന്നത്. കാര്യങ്ങൾ ഈ നിലയ്ക്ക് പോയാൽ ഇന്ത്യ രണ്ട് ദിവസത്തിനകം ഇറ്റലിയുടെതിന് തുല്യമായ കണക്കിലെത്തും. നിലവിൽ ലോകത്ത് ഏറ്റവുമധികം രോഗികളുള്ള ആറാമത് രാജ്യമാണ് ഇറ്റലി. 2,33,836 കേസുകളാണ് ഇറ്റലിയിലുള്ളത്.ഇങ്ങനെ പോയാൽ ഇന്ത്യയുടെ സ്ഥിതി കൈവിട്ടു പോകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Leave A Reply