ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെവിന്‍ പീറ്റേഴ്സണ്‍

 

ലണ്ടന്‍: പാലക്കാട് സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ചരിഞ്ഞ ആനയുടെ ചിത്രങ്ങള്‍ തനിക്ക് ഇന്ത്യയില്‍ നിന്ന് നിരവധിപേര്‍ അയച്ചുതന്നിരുന്നുവെന്നും കണ്ണില്ലാത്ത ക്രൂരതയാണിതെന്നും പീറ്റേഴ്സണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗര്‍ഭിണിയായ പിടിയാനക്കെതിരെ എന്തിന് ഇത് ചെയ്തുവെന്നും ആരെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുമോ എന്നും പീറ്റേഴ്സണ്‍ ആരോപിക്കുന്നു.നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Leave A Reply