വംശീയഅധിക്ഷേപം; മാപ്പ് പ​റ​ഞ്ഞ് ജോ ​ബൈ​ഡ​ൻ

 

അമേരിക്ക: അ​മേ​രി​ക്ക​യി​ലുള്ള ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ ക്ഷ​മ പ​റ​ഞ്ഞ് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. ത​നി​ക്കു പ​ക​രം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഇ​നി​യും വോ​ട്ട് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ലു​ള്ള ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ല്ല എ​ന്നാ​യി​രു​ന്നു ബൈ​ഡ​ൻ നടത്തിയ പ​രാ​മ​ർ​ശം.

താ​ൻ ഒ​രി​ക്ക​ലും ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ത്തെ നി​സാ​ര​മാ​യി ക​ണ്ടി​ട്ടി​ല്ലെ​ന്ന് ആ​ഫ്രി​ക്ക​ൻ ബി​സി​ന​സ് നേ​താ​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ട് നി​സാ​ര​മാ​യി ക​രു​തു​ന്ന​തു​പോ​ലെ​യാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ന്ന​തെ​ന്ന് ത​നി​ക്ക​റി​യാം.അദ്ദേഹം പറഞ്ഞു.

Leave A Reply