ഓരോ സംസ്ഥാനങ്ങളുടെ അവശ്യ പ്രകാരം കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് വികെ യാദവ്

 

ഡൽഹി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയില്‍വേ ബോർഡ് ചെയര്‍മാന്‍ വികെ യാദവ് അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കും. ശ്രമിക് ട്രയിനുകള്‍ക്ക് പുറമെയാണിത് പരിഗണിച്ചിരിക്കുന്നത്.

പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രയിനുകളാണ് ഓടിക്കുന്നത്. 36 ലക്ഷം യാത്രക്കാരെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസഞ്ചര്‍ ട്രയിനുകള്‍ പുനരാരംഭിക്കുന്നതും പരിഗണനയിലുണ്ട്.

Leave A Reply