രാജ്യത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കഴിഞ്ഞു

 

ഡൽഹി: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നു. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,867 ആയി.

ഇന്ത്യയിൽ കൊവിഡ് സ്ഥിതി കൂടുതൽ ത്രീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചു. വെന്റിലേറ്ററുകളുടേയും കിടക്കകളുടെ എണ്ണം വർധിപ്പിച്ച് കൊണ്ട് ആശുപത്രികൾ കബടതൽ സജ്ജമായിരിക്കാനാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.

Leave A Reply