അ​ഞ്ച​ലി​ൽ യു​വ​തി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; ഭ​ർ​ത്താ​വി​നെ ചോദ്യം ചെയ്യും

അ​ഞ്ച​ൽ: കൊ​ല്ലം അ​ഞ്ച​ലി​ൽ യു​വ​തി പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭർത്താവ് സൂരജിനെ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യും. ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സൂരജിനെ ചോ​ദ്യം ചെയ്യുന്നത് . ശ​നി​യാ​ഴ്ച ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​രി​ച്ച ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ നിന്നും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

മെയ് 7 നാണ് അഞ്ചൽ ഏറത്തുള്ള വീട്ടിൽ വച്ച് ഉത്ര (25 )എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിൽ ഉത്രയെ അബോധാവസ്ഥയിൽ കാണുകയായിരുന്നു . തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടതുകൈയില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി . അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സര്‍പ്പദംശനമേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

അവിശ്വസിനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും, പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും മാതാപിതാക്കൾ   പറയുന്നു. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന   സൂരജ് രാത്രിയില്‍ കിടപ്പുമുറിയിടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. ഉത്രക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി നൽകിയിരുന്നു . ഇതേത്തുടർന്ന് റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​സ്പി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.അ​തേ​സ​മ​യം, മ​ര​ണ​ത്തി​ല്‍ വീ​ട്ടു​കാ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​ര​ജും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Leave A Reply