രാജ്യത്തിനകത്തെ വിമാനസർവീസ്; മാർഗ നിർദ്ദേശം പുറത്തിറക്കി

 

ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ യാത്രക്കാരും കൊറോണ വൈറസ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒന്നിലധികം യാത്രക്കാര്‍ ഒരേ ടിക്കറ്റില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അവരുടെ വിവരവും നല്‍കണം.

വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡെസ്കിലും യാത്രാ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് മൊബൈല്‍ നമ്പറിലേക്ക് ക്യൂ ആര്‍ കോഡ് അടങ്ങുന്ന യാത്രാ പെര്‍മിറ്റ് ലഭിക്കും. രോഗലക്ഷണം ഇല്ലാത്തവര്‍ ഹോം ക്വാറന്റൈനിൽ പോവുകയും വേണം.

Leave A Reply