ഗള്‍ഫില്‍ പുതുതായി 6700 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

 

ഗൾഫിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല.32 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കൊറോണ വൈറസ് മരണ സംഖ്യ 840 ആയി ഉയർന്നു. 6700 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി ആറായിരം കഴിഞ്ഞു.അതുകൊണ്ടു തന്നെ ഇന്ന് പെരുന്നാൾ മുൻനിർത്തി നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നിൽ. ഇന്നലെ മാത്രം 15 പേരാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരണസംഖ്യ 379ൽ എത്തി. രോഗികളുടെ എണ്ണം 70,000 കടന്നു.

Leave A Reply