‘കേരളത്തിന്‍റെ കരുത്തനായ മുഖ്യമന്ത്രിക്ക്’ പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ

തിരുവനന്തപുരം : കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത് . നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ചു. അദ്ദേഹത്തോടൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് ‘കേരളത്തിന്‍റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കൊവിഡ് 19 പ്രതിരോധത്തിന്റെ കേരളമാതൃക ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അതിന്റെ അമരക്കാരന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ എത്തുന്നത്. എന്നാല്‍ പിറന്നാൾ ആഘോഷങ്ങളൊന്നുമില്ലാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണ ദിവസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഔദ്യോഗിക രേഖകളിൽ മാർച്ച് 24 ആയിരുന്നു പിണറായിയുടെ ജന്മദിനം. എന്നാൽ തന്റെ യഥാർത്ഥ ജന്മദിനം മെയ് 23ന് ആണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത് നാല് വർഷം മുൻപാണ്.

Leave A Reply