ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു

 

ലോകത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്. മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം ആയി കടന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്.

കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നു പിടിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനാറര ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു.

Leave A Reply