അമേരിക്കയിൽ കോവിഡ് മരണം 98,683 ആയി

അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 21,902 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. 1,036 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 16,66,801 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 98,683 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു. 4,46,874 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 11,21,244 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ന്യൂ​യോ​ർ​ക്കി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,69,656. മ​ര​ണം 29,112. നി​ല​വി​ൽ 2,77,030 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 11,083. രോ​ഗം ബാ​ധി​ച്ച​വ​ർ 154,713. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 132,201. ഇ​ല്ലി​നോ​യി​സി​ൽ മ​ര​ണം 4,790. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 1,07,796. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 99,653. കാ​ലി​ഫോ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 92,535. മ​ര​ണം 3,759. നി​ല​വി​ൽ 71,646 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്.

അതേസമയം ലോകത്താകമാനം സ്ഥിതി മോശമായി തുടരുകയാണ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 3.43 ലക്ഷം പേർ ഇതിനോടകം മരിച്ചിട്ടുണ്ട്.22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി.റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധയുടെ തോത് തെല്ലൊന്ന് കുറഞ്ഞു എന്നത് ആശ്വാസകരമാണ്. ചൈനയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

Leave A Reply