കോവിഡ് 19; ബ്രി​ട്ട​നി​ൽ ക്വാറന്‍റൈൻ ലംഘിച്ചാൽ കനത്ത പിഴ

ല​ണ്ട​ൻ: ബ്രി​​ട്ട​​നി​​ൽ കോവിഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ല​​ഘു​​ക​​രി​​ച്ച​ ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള ര​​ണ്ടാ​​മ​​ത്തെ ര​​ണ്ടാ​​മ​​ത്തെ ആ​​ഴ്ച​​യും രോ​​ഗ​വ്യാ​​പ​​നം തു​ട​രു​ന്ന​താ​യി റിപ്പോർട്ടുകൾ . സ​​മ്പൂ​​ർ​ണ ലോ​​ക്ക് ഡൗ​​ൺ കാ​​ല​​ത്തു 0.5നും 0.9​നും ഇ​​ട​​യി​ലാ​യി​രു​ന്ന വൈ​​റ​​സ് വ്യാ​​പ​​ന തോ​​ത് ക​​ഴി​​ഞ്ഞ ര​​ണ്ടാ​യാ​​ഴ്ച​​യാ​​യി 0.9നും ​ഒ​​ന്നി​​നും ഇ​ട​യി​ലാ​യി തു​ട​രു​ക​യാ​ണ്.

വൈ​​റ​​സ് വ്യാ​​പ​​നം ക​​ണ​​ക്കാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന റീ​​പ്രൊ​​ഡ​​ക്ഷ​​ൻ ന​​മ്പ​​ർ ഒ​​ന്നി​​ന് മു​​ക​​ളി​​ൽ ആ​​ണെ​​ങ്കി​​ൽ രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ വേ​​ഗം കൂ​​ടു​​ന്നു​വെ​ന്നാ​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ ശാ​​സ്ത്ര ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ൾ പ​​റ​​യു​​ന്ന​​ത്. എ​​യ​​ർ​​പോ​​ർ​​ട്ടു​​ക​​ളി​​ൽ എ​​ത്തു​​ന്ന അ​​ന്ത​​ാരാ​​ഷ്‌​ട്ര യാ​​ത്ര​​ക്കാ​​ർ​​ക്കു ജൂ​​ൺ എ​​ട്ടു മു​​ത​​ൽ 14 ദി​​വ​​സം ക്വാ​​റ​​ന്‍റൈ​ൻ ക​ർ​ശ​ന​മാ​ക്കും. ലം​​ഘി​​ക്കു​​ന്ന​​വ​​രി​​ൽ​നി​​ന്ന് ആ​​യി​​രം പൗ​​ണ്ട് പി​​ഴ ഇ​​ടാ​ക്കും.ബ്രി​​ട്ട​​നി​​ൽ കു​​ടു​​ങ്ങിക്കി​​ട​​ക്കു​​ന്ന​വ​രു​ടെ വീ​സ കാ​ലാ​വ​ധി ജൂ​​ലൈ 31 വ​രെ നീ​​ട്ടും. വി​​ദേ​​ശ​പൗ​​ര​​ത്വം സ്വീ​​ക​​രി​​ച്ച ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ഒ​സി​ഐ ​കാ​​ർ​​ഡു​​മാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്കു യാ​​ത്ര ചെ​​യ്യാ​നു​ള്ള വി​ല​ക്ക് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഭാ​​ഗി​​ക​​മാ​​യി പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ആ​ശ്വാ​സ​ത്തി​ലാ​ണ്.

Leave A Reply