ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്. മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം കടന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു. ന്യൂയോർക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി.

അമേരിക്കയില്‍ തന്നെയാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനാറര ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇരുപത്തി ഒന്നായിരത്തിലധികം പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. മൂന്ന് ലക്ഷത്തി നാല്‍പത്തി ഏഴായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 22035 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി.റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു.

ശനിയാഴ്​ച ചൈനയിൽ ഒരു കോവിഡ്​ കേസു പോലും റിപ്പോർട്ട്​ ചെയ്​തില്ല രോഗവ്യാപനത്തിന് ശേഷം ചൈനയില്‍ ആദ്യമായാണ് കൊവിഡ് 19 രോഗം സ്ഥിരീകരിക്കാതിരിക്കുന്നത്.  രാജ്യത്ത് കൊവിഡ് 19 രോഗം നിയന്ത്രണ വിധേയമായെന്നാണ് ചൈനീസ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ലോകത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയിലാണ്. ഇതുവരെ 82,791 പേര്‍ക്ക് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 4634 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു. 6654 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്.

Leave A Reply