കോവിഡ് വാക്‌സിൻ; താ​യ്‌​ല​ൻ​ഡ് കു​ര​ങ്ങു​ക​ളി​ൽ പരീക്ഷണം ആ​രം​ഭി​ച്ചു

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ് കോവിഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം കു​ര​ങ്ങു​ക​ളി​ൽ ആ​രം​ഭി​ച്ചു. എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കു​ര​ങ്ങു​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

“സെ​പ്റ്റം​ബ​റോ​ടെ മ​രു​ന്ന് പ​രീ​ക്ഷ​ണം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും, ഈ ​പ​ദ്ധ​തി താ​യ്‌​ല​ൻ​ഡ് ജ​ന​ത​യ്ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല. എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നും ഇ​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഒ​രു ന​യം രൂ​പീ​ക​രി​ച്ചു​വെ​ന്നും” താ​യ്‌​ല​ൻ​ഡ് മ​ന്ത്രി സു​വി​ത് മ​സി​ൻ​സി പ​റ​ഞ്ഞു.

അതേസമയം കോ​വി​​ഡി​നെ​തി​രാ​യ​ വാ​ക്​​സി​ൻ​ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഒ​ന്നാം ഘ​ട്ടം വി​ജ​യ​ക​ര​മെ​ന്ന്​ ചൈ​ന. വാ​ക്​​സി​ൻ പ​രീ​ക്ഷി​ച്ച​വ​രി​ൽ പ്ര​തി​രോ​ധ ശേ​ഷി കൂ​ടി​യെ​ന്നും​ അ​ന്തി​മ ഫ​ല​ത്തി​നാ​യി ആ​റു​മാ​സം കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്. ചൈ​ന​യി​ല്‍ കൊ​വി​ഡി​ന്റെ ഹോ​ട്സ്പോ​ട്ടാ​യ വൂ​ഹാ​നി​ല്‍ നി​ന്നു​ള​ള പ​തി​നെ​ട്ടി​നും അ​റു​പ​തി​നും ഇ​ട​യി​ലു​ള​ള 108 പേ​രി​ലാ​ണ് വാ​ക്‌​സി​ന്‍ പ​രീ​ക്ഷി​ച്ച​ത്. ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​തോ​ടെ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ഇ​വ​രി​ല്‍ വ​ര്‍ധി​ച്ചു. കോ​വി​ഡി​നെ​തി​രെ​യു​ള​ള ആ​ൻ​റി ബോ​ഡി​യും ടി-​സെ​ല്ലു​ക​ളും ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തു.

Leave A Reply