ലോ​ക്ക് ഡൗണിനെതിരെ പ്രതിഷേധം; സ്പെ​യി​നി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി

മാ​ഡ്രി​ഡ്: കോ​വി​ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്പെ​യി​നി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി. കാ​റു​ക​ളി​ൽ റാ​ലി​യാ​യെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. കാ​റു​ക​ളി​ലെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ സ്പാ​നി​ഷ് പ​താ​ക വീ​ശു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തു.രാജ്യത്ത് സ​ർ​ക്കാ​ർ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ശ​രി​യാ​യരീതിയിലല്ലെന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആരോപിച്ചു .

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. വൈറസിന്‍റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Leave A Reply