യു.കെയിൽ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസ കാലാവധി ജൂലൈ വരെ നീട്ടി

യു.കെയിൽ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസ കാലാവധി ജൂലൈ വരെ നീട്ടി.യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആണ് വിവരം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് എത്തുന്നവർ 14 ദിവസം ഹോം ക്വാറന്‍റീനിൽ കഴിയണമെന്നും ഇവർ ബന്ധുക്കൾ, പൊതുസ്ഥലം സന്ദർശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങൾ വാങ്ങുന്നതിനോ പുറത്തേക്ക് പോകുവാനോ പാടില്ലെന്നും ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

ലോ​ക​വ്യാ​പ​ക​മാ​യി 52,96,944 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 3,39,362 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 21,49,571 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,06,453 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 5,189 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Leave A Reply