ഹരിയാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,031 ആയി

ചണ്ഡിഗഢ്: ഹരിയാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,031 ആയി.സംസ്ഥാനത്ത് ആകെ 681 പേര്‍ രോഗവിമുക്തി നേടി. സംസ്ഥാനത്തെ രോഗവിമുക്തി നിരക്ക് 66.05 രേഖപ്പെടുത്തി. നിലവില്‍ 335 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ. 6088 പോസിറ്റീവ് കേസുകളും 148 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 123711 ആയി ഉയർന്നു. ഇതുവരെ 3676 പേർ മരിച്ചു. അതേസമയം, 50,857 പേർ രോഗമുക്തരായി. സാമ്പിൾ പരിശോധനകളുടെ എണ്ണം 27 ലക്ഷം കടന്നു.

Leave A Reply