ലോക്ക് ഡൗണ്‍ ലംഘനം; 19 പേരെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട:  ക്വാറന്റൈനുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. സാമൂഹ്യഅകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കപ്പെടണം, മണ്‍സൂണ്‍ കാലത്തിനു മുമ്പു പോലീസിന്റെ എല്ലാ കെട്ടിടങ്ങളുടെയും പരിസരങ്ങളും മറ്റും വൃത്തിയാക്കണമെന്ന നിലവിലുള്ള നിര്‍ദേശങ്ങള്‍  എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴം വൈകിട്ട് മുതല്‍ വെള്ളി 4 മണിവരെ 17 കേസുകളില്‍ 19 പേരെ അറസ്റ്റ് ചെയ്യുകയും 10 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Leave A Reply