ക​റാ​ച്ചി വി​മാ​നാ​പ​ക​ടം; മ​ര​ണസംഖ്യ 57 ആ​യി

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം 57 ആ​യി. മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ലാ​ഹോ​റി​ൽ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. 91 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​നക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു അ​പ​ക​ടം.

ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. ത​ക​ർ​ന്ന് വീ​ഴു​ന്ന​തി​നു മു​ൻ​പ് ര​ണ്ടോ മൂ​ന്നോ​വ​ട്ടം ലാ​ൻ​ഡ് ചെ​യ്യാ​ൻ വി​മാ​നം ശ്ര​മി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞു. വി​മാ​നം മൊ​ബൈ​ൽ ട​വ​റി​ൽ ഇ​ടി​ച്ച് കെട്ടിടങ്ങൾക്ക് മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

Leave A Reply