വിദേശത്തുനിന്ന് വന്ന പതിനാറു പേർ മാവേലിക്കര കെയർ സെന്ററുകളിൽ

മാവേലിക്കര : ജില്ലയില്‍ വിദേശത്തു നിന്നും വന്ന 16 പേരെയാണ്  മാവേലിക്കര  താലൂക്കിലെ  കോവിഡ് കെയര്‍ സെന്ററുകളിൽ ഇന്നലെ രാത്രി പ്രവേശിപ്പിച്ചത്. ദോഹയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ 5 പേരെയും  ദുബായിൽ നിന്നും  ഇന്നലെ രാത്രി തിരുവനന്തപുരം   വിമാനത്താവളത്തില്‍ എത്തിയ 4 പേരെയുമാണ് കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചത്.

ജോർദാനിൽ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയ  വിമാനത്തിൽ  ആലപ്പുഴ ജില്ലയിലെ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേരെ മാവേലിക്കര താലൂക്കിലെ വിവിധ കോവിഡ് കെയർ സെൻററുകളിലും ഒരാളെ വീട്ടിലും ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇന്നലെ രാത്രിയും ഇന്ന് രാവിലെ യുമായി വിദേശത്തു നിന്ന് വന്ന 16 പേരെയാണ്  വിവിധ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിച്ചത്

Leave A Reply