ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറാം ക്ലാസുകാരന്റെ മാല കവർന്നു

ഓച്ചിറ:  ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറാം ക്ലാസുകാരന്റെ മാല കവർന്നു.  അഴീക്കൽ തൈപ്പറമ്പിൽ രതീഷിന്റെ മകൻ വിഷ്ണു നാരായണന്റെ (11) കഴുത്തിലെ മാലയുടെ ഒരു ഭാഗമാണ് നഷ്ടമായത്. ആറാം ക്ലാസുകാരനെ മർദിച്ച ശേഷമാണ്  കഴുത്തിലെ മാല അപഹരിച്ചത്.

ഇന്നലെ രാവിലെ 7ന് ആയിരുന്നു സംഭവം. ചെന്നൈയിൽ ജോലി നോക്കുന്ന മാതാവ് ജയ നാട്ടിലെത്തി കുലശേഖരപുരത്ത് സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. പിതാവ് ഒമാനിലാണ്. വിഷ്ണു ജയയുടെ മാതാവ് ലതയോടൊപ്പമാണ് താമസം. മോഷ്ടാക്കൾ ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രം സമീപത്തെ കടയിലെ സിസിടിവിയിൽ നിന്നു പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓച്ചിറ പൊലീസ് കേസെടുത്തു.

Leave A Reply