ഒരു വയസ്സായ മകനെ കെട്ടി തൂക്കി മാതാവ് ജീവനൊടുക്കി; മകൻ രക്ഷപ്പെട്ടു

വെഞ്ഞാറമൂട്: ഒരു വയസ്സായ മകനെ കെട്ടി തൂക്കി അമ്മ  ജീവനൊടുക്കി. കസേരയിൽ കാൽ തട്ടി നിന്ന കുഞ്ഞ് അത്‌ഭുതകരമായി രക്ഷപെട്ടു. വേങ്കമല മുളങ്കാട് വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശികളായ ദമ്പതിമാരിൽ സ‍ഞ്ജയുടെ ഭാര്യ സുനിത(25)ആണ് മരിച്ചത്.

കുഞ്ഞിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടപ്പു മുറിയിലെ ഫാനിൽ ഷാൾ കുരുക്കി ഒരുഭാഗം കുട്ടിയുടെ കഴുത്തിൽ കുരുക്കി മറു ഭാഗത്ത് തൂങ്ങുകയായിരുന്നു. ഭർത്താവ് പുറത്തു പോയി തിരികെയെത്തുന്നതിനിടെയാണ് സംഭവം. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.

Leave A Reply