കറാച്ചി വിമാനാപകടം; മരിച്ചവരുടെ കു​ടും​ബ​ങ്ങ​ൾ‌​ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കറാച്ചി വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വി​റ്റ​റി​ലാ​ണ് മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ലാഹോറിൽ നിന്ന്​ വരികയായിരുന്ന പാകിസ്​താൻ ഇൻറർ നാഷനൽ എയർലൈൻസി​ന്റെ വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്​ ഒരു മിനിറ്റു മുമ്പാണ്​ മോഡൽ കോളനിയിൽ തകർന്നുവീണത്​. വെള്ളിയാഴ്​ച പ്രദേശിക സമയം ഉച്ച 2.37ഓടെയായിരുന്നു​ അപകടം. വിമാനത്തിൽ 90 യാത്രക്കാരും എട്ട്​ ജീവനക്കാരും ഉൾപ്പെടെ 98 പേരുണ്ടായിരുന്നു. അപകടത്തിൽ വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. അ​പ​ക​ട​ത്തി​ൽ 37 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave A Reply