“ഇത് കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷം, ഈ സന്ദേശമെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നു”; വികാരനിര്‍ഭരമായ കുറിപ്പുമായി സന്ദേശ് ജിംഗാന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ആറ് വര്‍ഷം കോട്ടകെട്ടിയ സന്ദേശ് ജിങ്കന്‍ ക്ലബ് വിട്ടു.കരിയറിലുടനീളം തന്നെ അകമഴിഞ്ഞ് പിന്തുണച്ച കേരള ജനതയോടും കേരള ബ്ലാസ്റ്റേ്സിനോടും നന്ദി പറഞ്ഞ് സന്ദേശ് ജിങ്കാന്‍. ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പെഴുതിയാണ് ജിംഗാന്‍ കേരളത്തോട് നന്ദി പറഞ്ഞത്.

‘ഒന്നിച്ച് ഒരുപാട് നമ്മൾ ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. അതെല്ലാം ഇനിയുള്ള എന്റെ ജീവിതത്തിൽ ഞാൻ ഓർക്കും. ഒരു വ്യക്തിയെന്ന നിലയിലും ഫുട്‌ബോളറെന്ന നിലയിലും എന്റെ വളർച്ചയ്ക്ക് സഹായകമായത് നിങ്ങളാണ്. നിങ്ങളെല്ലാം എന്നും എന്റെ കുടുംബമായിരിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിനും കേരളത്തിലെ ജനങ്ങൾക്കും എല്ലാ ഭാവുകങ്ങളും. നിങ്ങളുടെ ടീമിനോടുള്ള പിന്തുണ തുടരുക’, ഞാനീ കുറിപ്പ് ചുരുക്കുകയാണ്, കാരണം ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ ടീമിനെ നിങ്ങള്‍ തുടര്‍ന്നും പിന്തുണക്കുക.ഒരായിരം നന്ദി, നമ്മൾ എന്നും ഒരു കുടുബമായിരികും-ജിംഗാന്‍ കുറിച്ചു.

Leave A Reply