നെടുമുടിവേണുവിന്റെ പുതിയ ചിത്രം ‘ഓറഞ്ച് മരങ്ങളുടെ വീടിന്റെ’ പോസ്റ്റർ പ്രകാശനം ചെയ്തു

മലയാളത്തിന്റെ അഭിമാനമായ നടനാണ് നെടുമുടി വേണു. അഭിനയത്തിന്റെ നെടുമുടി കയറിയ നടൻ എന്ന വിശേഷിപ്പിക്കപ്പെടുന്ന കലാകാരൻ. ഇന്നും നെടുമുടി വേണുവിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ട്. നെടുമുടി വേണുവിന്റെ ജന്മദിനമാണ് ഇന്ന്.

പിറന്നാൾ ദിനത്തിൽ നെടുമുടി വേണുവിന്റെ പുതിയ ചിത്രം ‘ഓറഞ്ച് മരങ്ങളുടെ വീടിന്റെ’ പോസ്റ്റർ പ്രകാശനം. ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിന് ശേഷം ഡോ.ബിജു സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ നായകൻ നെടുമുടി വേണുവാണ്. റിപ്പയർ ആയ കാറുമായി വഴിയിൽ നിൽക്കുന്ന താരങ്ങളാണ് പോസ്റ്ററിൽ.

റോഡ് മൂവിയായി ഒരുങ്ങുന്ന ഈ സിനിമ ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്. പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സിറാജ് ഷാ, വിജയശ്രീ പി., ബിജുകുമാർ, ഉഷാദേവി ബി.എസ്. എന്നിവർ ചേർന്നാണ് നിർമ്മാണം. സിയാദ് സിറാജുദിൻ, എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് സഹ നിർമ്മാണം. ക്യാമറ യദു കൃഷ്ണൻ. എഡിറ്റ്: ഡേവിസ് മാനുവൽ.

Leave A Reply