ഉംപുൺ ചുഴലിക്കാറ്റ്; രക്ഷ നേടാനായി ചവറു വീപ്പയിൽ അഭയം തേടി ബംഗാൾ സ്വദേശി: ഹൃദയം തകര്‍ക്കുന്ന വീഡിയോ

ഉംപുൺ ചുഴലിക്കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ചാണ് കടന്നു പോയത്.  ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസ് ജില്ലയിലും മെദിനിപൂര്‍ ജില്ലയിലും വീടുകളും കെട്ടിടങ്ങളും തക൪ന്നു. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി.ഇത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വീടില്ലാത്തതിനാൽ ചവറു വീപ്പയിൽ അഭയം തേടേണ്ടി വന്ന ഒരാളുടെ വീഡിയോ ഹൃദയം തകർക്കുന്നതാണ്.

ബംഗാളിലെ അസൻസോൾ എന്ന സ്ഥലത്ത് ഒരു നായയോടൊപ്പം ചവറുവീപ്പയിൽ കഴിയുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് ആളുകളുടെ കണ്ണ് നനയിക്കുന്നത്. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് പ്രദേശവാസികൾ പറയുന്നു.ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്.

Leave A Reply