മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. പെരുന്നാള്‍ നമസ്‌ക്കാരം വീടുകളില്‍ തന്നെയായിരിക്കും. നേരത്തെ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുസ്ലിം സമുദായ നേതാക്കള്‍ തീരുമാനമറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ല. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മ്മമാണ്’ പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീട്ടില്‍ നിന്ന് എല്ലാവരും നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply