ഉംപുൺ ചുഴലിക്കാറ്റ്; ഒഡീഷയ്ക്ക് 500 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

ഉംപുൺ ചുഴലിക്കാറ്റിൽ തകർന്ന മേഖലകൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിന് ആയിരം കോടി രൂപയും, ഒഡീഷയ്ക്ക് 500 കോടി രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കം രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രം ദുരന്ത ഘട്ടത്തിൽ ബംഗാളിനും ഒഡീഷയ്ക്കുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഉംപുൺ വലിയ ആഘാതമാണ് ബംഗാളിന് ഏൽപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കുമെന്ന് അറിയിച്ചു.

ബംഗാളിൽ കനത്ത നാശനഷ്ടം വിതച്ച കൊൽക്കത്ത, രാജാഹട്ട്, 24 നോർത്ത് – സൗത്ത് പർഗാന എന്നീ മേഖലകളിലാണ് പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയത്. വൈകിട്ടോടെ ഒഡീഷയിലെ ഉംപുൺ ബാധിത മേഖലകളിലും സന്ദർശിച്ച പ്രധാനമന്ത്രി 500 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തനിവാരണസേനയുടെ രക്ഷാദൗത്യം ഇരു സംസ്ഥാനങ്ങളിലുമായി തുടരുകയാണ്.

Leave A Reply