രാജ്യത്ത് കൊവിഡ് ഭേദമാകുന്ന നിരക്ക് വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് ഭേദമാകുന്ന നിരക്ക് വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഇന്ത്യയിൽ മരണ നിരക്ക് 3.02 ശതമാനം മാത്രമാണെന്നും ഭേദമാകുന്ന നിരക്ക് 41 ശതമാനത്തിലേക്ക് ഉയ‌ർന്നുവെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു . 24 മണിക്കൂറിൽ മാത്രം 3,234 പേർ രോഗമുക്തരായെന്നും ഇത് വരെ രാജ്യത്ത് 48,534 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് 66,330 പേർ മാത്രമേ ചികിത്സിയിലുള്ളൂവെന്നും കൊവിഡ് വ്യാപന തോത് ഏപ്രിൽ മൂന്ന് മുതൽ താഴുകയാണെന്നും ലവ് അഗർവാൾ അവകാശപ്പെട്ടു. ലോക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ വളരെയധികം പുതിയ കേസുകൾ ഉണ്ടാകുമായിരുന്നുവെന്നും ലവ് അ​ഗ‍‍ർവാൾ വിശദീകരിച്ചു.

അതേസമയം രാജ്യത്ത് കൊറോണക്കേസുകള്‍ വര്‍ധിക്കുമ്പോഴും മരണനിരക്ക് കേവലം 3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.135 കോടി ജനങ്ങളുള്ള രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവര്‍ ഇരട്ടിയാകുന്ന ദിവസങ്ങളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇത് 13 ദിവസമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

Leave A Reply