230 ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ

230 ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ. രാജ്യത്തെ വിവിധ ഭാഗങ്ങളിലക്കുള്ള ട്രെയിനുകളിലെ എല്ലാ ക്ലാസിലെയും സീറ്റുകളിലേക്കുള്ള ബുക്കിംഗ് ആണ് തുടങ്ങിയത്. ഓൺലൈനിലോ റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഇതുവരെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ജൂണ് ഒന്ന് മുതലാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക.റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍,ജനസേവ കേന്ദ്രങ്ങള്‍,ഏജന്റ് ഓണ്‍ലൈന്‍ മുതലായ സംവിധാനങ്ങളിലൂടെ മെയ് 22 മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് കേന്ദ്രറെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഇന്നലെ അറിയിച്ചിരുന്നു.

Leave A Reply