ലോക്ഡൗൺ ലംഘിച്ച് ഭക്ഷണം വിളമ്പി; ഇന്ത്യൻ കോഫി ഹൗസ് അടപ്പിച്ചു

കോഴിക്കോട്:  കോർപ്പറേഷൻ ഓഫിസിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ ലോക്ഡൗൺ ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതായി ആരോപണം. കോർപ്പറേഷൻ ക്യാന്റീൻ കൂടിയായ ഇവിടെ ഉച്ചയോടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്. സംഭവത്തിൽ കോഫി ഹൗസ് മാനേജരടക്കം 5 പേർക്ക് എതിരെ ടൗൺ പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ എന്നിവ പ്രകാരമാണ് കേസ്.

ഇന്നലെ ഉച്ചയ്ക്ക് കോർപ്പറേഷൻ ജീവനക്കാർക്ക് മാത്രമാണ് ഭക്ഷണം നൽകിയതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ പുറത്തു നിന്നുള്ളവരടക്കം നിരവധിയാളുകൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചതായി സമീപത്തെ ഹോട്ടലുകാർ പരാതിപ്പെട്ടു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഹോട്ടലുകളിൽ പാർസൽ വിതരണത്തിന് മാത്രമാണ് അനുമതി. ഈ നിർദേശം നിലനിൽക്കേയാണ് കോഴിക്കോട് കോർപറേഷനോട് ചേർന്ന് നിൽക്കുന്ന ഇന്ത്യൻ കോഫി ഹൗസ് ലോക്ക് ഡൗൺ ലംഘനം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു. തുടർന്ന് സ്ഥാപനം അടപ്പിച്ചു. സംഭവത്തിൽ കോഫി ഹൗസ് മാനേജർക്കെതിരെ കേസെടെുക്കുമെന്ന് ടൗൺ പൊലീസ് അറിയിച്ചു.

Leave A Reply