ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയി; വൈദീകന്റെ അരമന രഹസ്യം അങ്ങാടിയിൽ പാട്ടുമായി

പല ഒളിച്ചോട്ടവും കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെയൊരു ഒളിച്ചോട്ടം ആദ്യമായി കേൾക്കുകയാണ് . ഇത് ഒന്നൊന്നര ഒളിച്ചോട്ടമായിപ്പോയി . ലോക്ഡൗണിൽ സുഹൃത്തിന് അഭയം നൽകിയപ്പോൾ നഷ്ടമായത് സ്വന്തം ഭാര്യയെയും താനിതുവരെയുണ്ടാക്കിയ സമ്പാദ്യവും . ഒടുവിൽ മക്കളെ ഭർത്താവിന് തിരികെ ഏൽപിച്ചിട്ടു ഭാര്യ കാമുകനായ ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോയി . പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തിയെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു . ഇതൊരു കഥയല്ല , നടന്ന സംഭവമാണ് .

ഇത് ഈ ലോക് ഡൗൺ കാലത്ത് മൂവാറ്റുപുഴയിൽ അരങ്ങേറിയ സംഭവമാണ് .ലോക്‌ഡൗൺ കാലത്ത് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാർ സ്വദേശിക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിന്റെ മക്കളെ തിരികെ ഏൽപിച്ചത്. മക്കളെ തിരികെ ഏൽപിച്ചെങ്കിലും ഇവർ കൊണ്ടുപോയ സ്വർണാഭരണങ്ങളും കാറും തിരികെ നൽകാതെയാണ് മൂന്നാർ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്. രണ്ടു മാസം മുമ്പ് ലോക് ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തിന്റെ വീട്ടിൽ എത്തിയത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്. മൂന്നാറിനു പോകാൻ വാഹനമൊന്നുo കിട്ടാതെ കുടുങ്ങിയ ഇയാൾ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി ഇയാളെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്തിന് സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇയാൾ സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്.

സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഒടുവിൽ യുവാവിന്റെ ആഗ്രഹ പ്രകാരം മക്കളെ തിരിച്ചു കിട്ടി . ഇതാണ് അറിവുള്ളവർ പറയുന്നത് ഇത് പണ്ടത്തെ കാലമല്ല ആരെയും കണ്ണടച്ച് വിശ്വസിച്ചു വീട്ടിൽ കയറ്റരുതെന്ന്‌ .

അതുപോലെ ഇടുക്കിയിൽ തന്നെ വികാരിയുടെ വികാരം നാട്ടുകാർ കയ്യോടെ പിടികൂടി . ലോക്ഡൗണ്‍ കാലത്ത് ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയും വിശ്വാസികള്‍ ആരും പള്ളിയിലേക്ക് എത്താതിരിക്കുകയും ചെയ്തപ്പോള്‍ പതിവിന് വിപരീതമായി വികാരിക്ക് സന്തോഷം തോന്നി. കാരണം ഇതാണ്:

ഹൈറേഞ്ചിലെ ഒരുഫൊറോന പള്ളിയിലെ വികാരിയാണ് കഥാനായകന്‍. തന്റെ ജോലിക്ക് നിരക്കാത്ത വിധം അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പള്ളിമേട അദ്ദേഹം തന്റെ പ്രണയലീലകള്‍ക്ക് വേദിയാക്കിയത്രെ! പള്ളിയുടെ ഒരു സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫിനോട് വികാരിക്ക് വല്ലാത്ത പ്രണയം. വികാരിയോട് ഈ വീട്ടമ്മയ്ക്കും അതുപോലെ തന്നെ. ലോക് ഡൗണ്‍ കാലത്ത് ആരും പള്ളിമേടയിലേക്ക് വരുന്നുമില്ല. സ്വസ്ഥം.

വലിയ നോമ്ബിലെ ലോക്ഡൗണ്‍ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. മുന്‍പും ഈ വീട്ടമ്മ സമാന വിവാദങ്ങളില്‍ പെട്ടിരുന്നുവെന്നും സംസാരമുണ്ട്. ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീര്‍ക്കാന്‍ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. ആരും സംശയിച്ചുമില്ല. എന്നാല്‍, സംഗതി അങ്ങനെ അല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും മറ്റും തെളിയിക്കുന്നത്.

സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയായിരുന്നു. രൂപതയില്‍ നിര്‍ണായക പദവികള്‍ വഹിച്ച വികാരിയെ രക്ഷപ്പെടുത്താന്‍ പല ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍.

ഏതായാലും വികാരിക്ക് ഒടുവില്‍ പണി കിട്ടി. പള്ളിയുടെ അവിഹിതം നാട്ടില്‍ പാട്ടായതോടെ രൂപത അധികൃതര്‍ അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിയതായാണ് റിപ്പോര്‍ട്ട്. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം. ഏതായാലും ഇനി ഹൈറേഞ്ചില്‍ വികാരിമാരെ നിയമിക്കുമ്ബോള്‍ നോക്കിയും കണ്ടും വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതുപോലെ തിരുവനന്തപുരത്തെ ഒരു അരമന രഹസ്യവും അങ്ങാടിയിൽ പാട്ടായി . നഗരത്തിലെ ഒരു അരമനയിലെ ചാപ്ലൈനും മാനേജരുമായ വൈദീകന്റെ ലീലാവിലാസങ്ങളാണ് പുറത്തായത് . സഹോദരിയുടെ ലേബലിൽ കാമുകിയെ പരിപോഷിപ്പിക്കുന്ന വൈദീകനെതിരെ വിശ്വാസികൾ ചൂലുംകൊണ്ട് നിൽക്കുകയാണ് . വന്ന് വന്ന് വൈദീകരെ പോലും പ്രാർത്ഥിക്കാൻ വീട്ടിൽ കയറ്റാനാകാത്ത അവസ്ഥയിലായി . ഇവർ കേറിയാൽ വീട്ടിലുള്ള ദൈവം പുറത്താകും .

Leave A Reply