ജന്മദിനത്തിൽ നടൻ മോഹൻലാലിന് ആദരമൊരുക്കി ടെക്കികളുടെ വീഡിയോ

തിരുവനന്തപുരം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിലെ പ്രമുഖ നടൻ മോഹൻലാലിന് ആദരവൊരുക്കി ഒരു കൂട്ടം ടെക്കിക്കൾ ഒരുക്കിയ ട്രിബ്യൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു . ‘കവല’ എന്ന യൂട്യൂബ് ചാനലിലാണ് മലയാളിയുടെ ദൈനംദിന ജീവതത്തിൽ മോഹൻലാൽ സിനിമകൾ ചെലുത്തുന്ന സ്വാധീനം രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു .

മെയ് 21-നായിരുന്നു സൂപ്പർതാരത്തിൻ്റെ അറുപതാം പിറന്നാൾ. ലോക്ക് ഡൗൺ മൂലം മോഹൻലാൽ ചെന്നൈയിൽ കുടുങ്ങിയതിനാൽ പ്രത്യേകം ആഘോഷപരിപാടികളൊന്നും ഇല്ലായിരുന്നു . എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സമൂഹമത്തിൻ്റെ വിവിധ തുറകളിലുള്ളവരടക്കം ലക്ഷക്കണക്കിനാളുകളാണ് സൂപ്പ‍ർ താരത്തിന് പിറന്നാളാശംസകൾ നേ‍ർന്നത്.

Leave A Reply