ചുഴലിക്കാറ്റ്; ഗാംഗുലിയുടെ വീടിനും നാശനഷ്ടങ്ങൾ ഉണ്ടായി

 

കൊറോണ മഹാമാരിക്കിടെ ഉണ്ടായ അംഫാൻ ചുഴലിക്കാറ്റ് ബംഗാൾ നെ തെല്ലൊന്നുമല്ല ബാധിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്തൻ തീരങ്ങളിൽ ആഞ്ഞടിച്ച അംഫാൻ ചുഴലിക്കാറ്റിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീടിനും നാശനഷ്ടമുണ്ടാക്കി. വീടിനു മുന്നിലെ ഒരു മാവ് കാറ്റടിച്ച് രണ്ടാം നിലയിലേക്ക് ചാഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ഈ മരത്തിനെ നേരയാക്കുന്ന ചിത്രം ഗാംഗുലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

saurav ganguly

അതേസമയം അംഫാൻ ചുഴലിക്കാറ്റ് കാരണം കനത്ത നാശനഷ്ടമാണ് പശ്ചിമ ബംഗാളിൽ ഉണ്ടായത്. തീരദേശ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. 12 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ തകർന്നു.

Leave A Reply