‘ജോർദാനിൽ നിന്ന് മടങ്ങിയെത്തിയതിൽ ആശ്വാസം’; സംവിധായകൻ ബ്ലെസി

കൊച്ചി: ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് താൻ ഉൾപ്പടെയുള്ള ചലച്ചിത്രപ്രവർത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതിൽ ആശ്വാസമുണ്ടെന്ന് ആടുജീവിതം സിനിമയുടെ സംവിധായകൻ ബ്ലെസി പ്രതികരിച്ചു. ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

‘സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകൾ സഹാറ മരുഭൂമിയിലും, ജോർദാനിലും പൂർത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയാറെടുക്കും ‘- ബ്ലെസി പറഞ്ഞു. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. കൊവിഡ് 19 പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ സംഘം ഇന്ന് രാവിലെയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നത് . എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. ഇവർക്ക് ഫോർട്ട് കൊച്ചിയിൽ ക്വാറന്റീനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave A Reply