കോവിഡ് ആകൃതിയിൽ ആലിപ്പഴം വർഷിച്ചു; ദൈവത്തിന്റെ ഇടപെടൽ എന്ന് നഗരവാസികൾ

 

മെക്‌സിക്കോ സിറ്റി: ആഗോള തലത്തിൽ കോവിഡ് മഹാമാരി ജനങ്ങളെ ബാധിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ കൊവിഡിനെ നേരിടാന്‍ ലോക്ക്ഡൗണിലാണ്.ഈ കാലത്താണ് കൗതുകമായി വൈറസിന്‍റെ ആകൃതിയില്‍ മെക്‌സിക്കോയില്‍ ആലിപ്പഴവും പൊഴിഞ്ഞു വീണത്.

മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ അത്ഭുത പ്രതിഭാസമുണ്ടായത്. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ നഗരത്തില്‍ വീണ ആലിപ്പഴങ്ങള്‍ എന്നാണ് അവിടുന്നുള്ള ചിത്രങ്ങള്‍ പറയുന്നത്.ദൈവം തന്ന അജ്ഞാതമായ സന്ദേശമാണ് ഇതെന്നാണ് ചില നഗരവാസികള്‍ വിശ്വസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ വിലയിരുത്തൽ

Leave A Reply