പല്ലില്ലാത്ത ഡിനോസറിന്റെ ഫോസിൽ കണ്ടെത്തി; അന്ധാളിച്ച് ശാസ്ത്രലോകം…

 

നമ്മൾ സ്ഥിരം ദിനോസറുകളുടെ ഹോളിവുഡ് സിനിമകൾ കാണുമ്പോൾ അതിൽ ആദ്യം തന്നെ ഓടി വരുന്നത് ദിനോസറിന്റെ ഉഗ്ര രൂപമാണ്.ഒരു രാക്ഷസ രൂപം തന്നെ ആയിരിക്കും ദിനോസറുകൾക്ക് കാണുക.അതുപോലെ തന്നെ ഇപ്പോഴും ദിനോസറുകളുടെ പഠനം തകൃതിയായി നടക്കുന്നുണ്ട്.ഇപ്പോൾ ഒരു പുതിയ ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ്.അവയുടെ ഏറ്റവും വലിയ പ്രത്യേകത അവയ്ക്ക് പല്ലുകളില്ല എന്നതാണ്.

2015 -ൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ കേപ് ഓട്ട്‌വേയ്ക്കടുത്ത് ഒരു കുഴിയെടുക്കുന്നതിനിടെ ഒരു സന്നദ്ധപ്രവർത്തകനായ ജെസീക്ക പാർക്കറാണ് ഇതിന്റെ ഫോസിൽ കണ്ടെത്തിയത്. എന്നാൽ, അത് ഏതിനമാണ് എന്ന് തിരിച്ചറിയാനുള്ള അന്വേഷണമായിരുന്നു പിന്നീട്. ഒടുവിൽ സ്വിൻ‌ബേൺ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പാലിയന്റോളജിസ്റ്റ് ഡോ. സ്റ്റീഫൻ പോറോപാറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് എലാഫ്രോസർ എന്നയിനമാണ് എന്ന് കണ്ടെത്തിയത്. ‘ചെറിയ കാലുകളുള്ള പല്ലി’ എന്നർത്ഥമുള്ള എലാഫ്രോസർക്ക് കഴുത്തിൽ അഞ്ച് സെന്റിമീറ്റർ നീളമുള്ള കശേരുക്കളുണ്ട്‌. ടൈറനോസൊറസ് റെക്സ്, വെലോസിറാപ്റ്റർ എന്നീ ഇനങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ആദ്യത്തെ എലാഫ്രോസർ അസ്ഥിയാണിത്.

ഇവയ്ക്ക് രണ്ട് മീറ്റർ (6.5 അടി) നീളമുണ്ടെന്ന് ഫോസിൽ സൂചിപ്പിച്ചു. എന്നിരുന്നാലും, മുമ്പ് ടാൻസാനിയ, ചൈന, അർജന്റീന എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ മറ്റ് എലാഫ്രോസറസിന്റെ ഫോസിലുകൾക്ക് ആറ് മീറ്റർ വരെ നീളമുണ്ടായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയൻ എലാഫ്രോസറിന് നീളമുള്ള കഴുത്തും ചെറിയ കൈകളുള്ള താരതമ്യേന ഭാരം കുറഞ്ഞ ശരീരമാണുള്ളതെന്നും പറഞ്ഞു.

Leave A Reply