സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മു​ബൈ​യി​ൽ​ നി​ന്നെ​ത്തി​യ തൃശ്ശൂര്‍ സ്വദേശിനി

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 73വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടു വരികയായിരുന്നു.  ഇവരോടൊപ്പം വന്ന മൂന്ന് ബന്ധുക്കൾ ഒറ്റപ്പാലത്ത് ഇറങ്ങിയിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഇന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

Leave A Reply