ആ​ഗോ​ള​വ്യാ​പ​ക​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ട്ടു

ആ​ഗോ​ള​വ്യാ​പ​ക​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ട്ടു.24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വേ​ൾ​ഡോ​മീ​റ്റ​റി​ന്‍റെ ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 213 രാ​ജ്യ​ങ്ങ​ളി​ലും സ്വ​യം​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 5,119,041 ആ​ളു​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

330,400 പേ​ർ ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി മ​രി​ച്ചു. 2,042,948 ആ​ളു​ക​ൾ രോ​ഗ​മു​ക്തി നേ​ടി. 2,745,693 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 45,693 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി റിപ്പോര്‍ട്ട് ചെയ്തു.

ഒരുലക്ഷത്തി ആറായിരത്തോളം കോവിഡ് കേസുകളാണ് ഒറ്റ ദിവസംകൊണ്ട് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കയില്‍ രോഗം വ്യാപിക്കുന്നതും യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതുമാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. പെറുവില്‍ ഒരുലക്ഷത്തിലേറെയായി കോവിഡ് രോഗികള്‍. മെക്സിക്കോയില്‍ മരണസംഖ്യ കൂടുന്നത് ആശങ്കയുണര്‍ത്തുകയാണ്.

ചിലിയിലും ഇക്വഡോറിലുമെല്ലാം രോഗം വ്യാപിക്കുന്നു. അധികം വൈകാതെ യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി തലവന്‍ ആന്‍ഡ്രിയ അമ്മോന്‍ പറഞ്ഞു. ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം കവിഞ്ഞു. മരണം 3,30,000 ആയി. അമേരിക്കയില്‍ രോഗികള്‍ 16 ലക്ഷത്തോട് അടുക്കുന്നു. റഷ്യയിലും രോഗ വ്യാപന തോത് ഉയരുകയാണ്.

15 ല​ക്ഷം പേ​ർ​ക്കു കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​യാ​ണ് ക​ണ​ക്കു​ക​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ മ​ര​ണ​സം​ഖ്യ ഒ​രു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 94,988 ആ​ളു​ക​ൾ ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

Leave A Reply