പെന്‍ഗ്വിന്‍ കാഷ്ടം ആള് നിസാരകാരനല്ല; മനസിലാക്കാം അതിൽ ഒളിഞ്ഞു ഇരിക്കുന്ന ചിരികാഴ്ച

 

കോപൻഹാഗൻ: അന്റാര്‍ട്ടിക്കയിലെ ഒരു കൂട്ടം പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ ലാഫിങ് ഗാസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് കണ്ടെത്തലിനു പിന്നില്‍. നൈട്രസ് ഓക്‌സൈഡാണ് ലാഫിങ് ഗാസെന്ന് അറിയപ്പെടുന്നത്.

‘പെന്‍ഗ്വിന്‍ കാഷ്ടങ്ങള്‍ പെന്‍ഗ്വിന്‍ കോളനികള്‍ക്കു ചുറ്റിലും വലിയ തോതില്‍ നൈട്രസ് ഓക്‌സൈഡ് ഉത്പാദനത്തിന് ഇടയാക്കുന്നുണ്ട്. ഇത് വലിയ മലിനീകരണത്തിന് ഇടയാക്കും. അടുത്തിടെ വളപ്രയോഗം നടത്തിയ ഡാനിഷ് വയലിനേക്കാള്‍ 100 മടങ്ങ് കൂടുതലാണ് ഈ പെൻഗ്വിൻ കോളനികളില്‍ മലിനീകരണം. ഇത് ശരിക്കും തീവ്രമാണ്. കാരണം നൈട്രസ് ഓക്‌സൈഡ് CO2 നേക്കാള്‍ 300 മടങ്ങ് മലിനീകരണമുണ്ടാക്കുന്നു , ”പഠനത്തിന്റെ രചയിതാക്കളിലൊരാളായ പ്രൊഫസര്‍ ബോ എല്‍ബെര്‍ലിങ് പറഞ്ഞു.

Leave A Reply