കേരളത്തിൽ കുടുങ്ങിയ 136ഓളം സൗദി സ്വദേശികൾ നാട്ടിലേക്കു മടങ്ങി

കേരളത്തിൽ കുടുങ്ങിയ 136ഓളം സൗദി സ്വദേശികൾ നാട്ടിലേക്കു മടങ്ങി

 

കൊണ്ടോട്ടി: ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ കേരളത്തിൽ കുടുങ്ങിയ 136ഓളം സൗദി സ്വദേശികൾ നാട്ടിലേക്കു മടങ്ങി. സൗദി കോൺസുലേറ്റിന്റെ സഹായത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. ചികിത്സാ ആവശ്യത്തിനായി നേരത്തെ എത്തിയവരായിരുന്നു ഭൂരിഭാഗവും.

സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ 3.10-ഓടെയാണ് ഇവർ കരിപ്പൂരിൽനിന്ന് ബെംഗളൂരുവഴി റിയാദിലേക്കു പുറപ്പെട്ടത്. അതേസമയം ബെംഗളൂരുവിൽ നിന്ന് 130 സൗദി സ്വദേശികൾ കൂടി വിമാനത്തിൽ കയറി. എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളോടെയുമാണ് സംഘത്തെ കേരളം യാത്രയാക്കിയത്.

Leave A Reply
error: Content is protected !!