യുപിയിൽ15 ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കും

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി യുപിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ തീരുമാനിച്ചു ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കുക. തലസ്ഥാനമായ ലഖ്നൗ, ആഗ്ര, നോയിഡ എന്നിവടങ്ങള്‍ പൂര്‍ണ്ണമായി അടയ്‍ക്കും. കൊറോണ പ്രതിരോധ നടപടികള്‍ തുടങ്ങിയ ശേഷം ഇത്രയും ജില്ലകള്‍ ഒരു സംസ്ഥാനം പൂര്‍ണ്ണമായി അടയ്ക്കുന്നത് ഇതാദ്യമായാണ്.

ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അവശ്യ സര്‍വ്വീസുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ഇതെല്ലാം പൂര്‍ണ്ണമായി അടച്ചുകൊണ്ടുള്ള നടപടിയിലേക്ക് ഉത്തര്‍പ്രദേശ് കടക്കുകയാണ്.

അവശ്യ സേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ ഇതുവരെ 325 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ മൂന്ന് പേരാണ് ഇവിടെ മരിച്ചത്.

Leave A Reply