കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 59 ലക്ഷം രൂപ സുനിൽ ഗവാസ്‌കർ സംഭാവന ചെയ്തു

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 59 ലക്ഷം രൂപ സംഭാവന നൽകി. മുംബൈ മുൻ ക്യാപ്റ്റൻ അമോൽ മുസുദാർ ആണ് ഇത് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് ഫണ്ടിലേക്ക് (പിഎം-കെയർസ് ഫണ്ട്) 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ (മഹാരാഷ്ട്ര) ദുരിതാശ്വാസ നിധിക്ക് 24 ലക്ഷം രൂപയും ഗവാസ്‌കർ സംഭാവന ചെയ്തിട്ടുണ്ട്.

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ പങ്കുചേരാനുള്ള ശ്രമത്തിൽ കഴിഞ്ഞയാഴ്ച സച്ചിൻ 25 ലക്ഷം രൂപ വീതം പിഎം-കെയർസ് ഫണ്ടിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനും നൽകിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ബിസിസിഐയും പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 51 കോടി രൂപ നൽകിയിരുന്നു. നിലവിലെ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനും മുഖ്യമന്ത്രിയുടെ (മഹാരാഷ്ട്ര) ദുരിതാശ്വാസ ഫണ്ടിനുമായി മൂന്ന് കോടി രൂപ സംഭാവന നൽകി. നിരവധി സിനിമ താരങ്ങളും, കായിക താരങ്ങളുമാണ് രാജ്യത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply