മലപ്പുറം ജില്ലയിലേക്കുള്ള ചരക്കു നീക്കത്തിന് തടസ്സമില്ല

മലപ്പുറം ജില്ലയിലേക്കുള്ള ചരക്കു നീക്കത്തിന് തടസ്സമില്ല

മലപ്പുറം:   രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ജില്ലയിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ആവശ്യമായ നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും ജില്ലയിലേക്ക് എത്തുന്നുണ്ട്. പാസ് വ്യവസ്ഥകള്‍ ലഘൂകരിച്ചതോടെ നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നിന്നു ചരക്കെടുക്കാന്‍ പോകുന്ന 98 വാഹനങ്ങള്‍ക്ക് ഇന്നലെ (മാര്‍ച്ച് 31) പാസ് അനുവദിച്ചു. വഴിക്കടവ് ചെക്‌പോസ്റ്റ് വഴി ഇന്നലെ 22 വീതം വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ച് ജില്ലയിലേക്കും ചരക്കു ഗതാഗതം നടത്തി.

Leave A Reply
error: Content is protected !!