വീടുകളിൽ പാൽ എത്തിക്കുമെന്ന് ‘മിൽമ’; തിരുവനന്തപുരത്തും കൊച്ചിയിലും ഓൺലൈൻ വിതരണം

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും ഓൺലൈൻ മുഖേന മിൽമ പാൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. മിൽമ വീടുകളിൽ പാൽ എത്തിക്കും. അവശ്യ സർവ്വീസായതോടെ എല്ലാ മിൽമ ബൂത്തുകളും തുറക്കാൻ തടസം നേരിടില്ലെന്നും മന്ത്രി അറിയിച്ചു .

സംസ്ഥാനത്ത് പാൽ സംഭരണത്തിലും വിതരണത്തിലും മിൽമ വൻ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, പാൽ ആവശ്യമുള്ളവർ മിൽമയിൽ വിളിച്ചാൽ വീട്ടിൽ പാൽ എത്തിക്കും. സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. അധികം വരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമ്മിക്കാൻ തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു.

അതെ സമയം കഴിഞ്ഞ രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ വന്നതോടെ മിൽമ മലബാർ മേഖലാ യൂണിയൻ ഒരു ദിവസത്തേക്ക് പാൽ സംഭരണം റദ്ദാക്കിയിരുന്നു. പാൽപ്പൊടി നിർമ്മാണം സംബന്ധിച്ച് തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയിലെത്തിയതിനെത്തുടർന്നാണ് പാൽ വിതരണം പുനരാരംഭിച്ചത്. പാലിന്റെ ലഭ്യത അറിയാനായി ഹൈൽപ് ലൈൻ നമ്പർ തുടങ്ങിയതായും മിൽമ മലബാർ മേഖലാ യൂണിയൻ രണ്ടു ദിവസം മുമ്പ് പൊതു ജനങ്ങളെ അറിയിച്ചിരുന്നു.

Leave A Reply