കോ​വി​ഡ് 19; ഡോ​ണ​ള്‍​ഡ് ട്രം​പ് ചൈ​നീ​സ് പ്ര​സി​ഡ​ന്റുമായി ചർച്ച നടത്തും

വാഷിംഗ്‌ടൺ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

നി​ല​വി​ല്‍ ഏ​റ്റ​വു​മ​ധി​കം കൊ​റോ​ണ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​മാ​യി മാറിയിട്ടുണ്ട് അമേരിക്ക. ഇതിന്  പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നമെന്നും ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​കും ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യെ​ന്നും വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ 85,377 കോവിഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടുള്ളത്. ചൈന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നും പൊ​ട്ടി​പ്പു​റ​പ്പെ​ട്ടതിനാൽ കോ​വി​ഡ് 19നെ ​’ചൈ​നീ​സ് വൈ​റ​സ്’ എ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​തി​ല്‍ ചൈ​ന അ​തൃ​പ്തി​യ​റി​യി​ച്ചി​രു​ന്നു.

Leave A Reply