കോവിഡ് -19: എഫ്.ഇ.എഫ്.എസ്.ഐയ്ക്ക് ഒരു ലക്ഷം രൂപ നൽകി ഐശ്വര്യ രാജേഷ്

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ രാജേഷ്. ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈ’യിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട  ഐശ്വര്യ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും  സ്വന്തമാക്കി.

കോവിഡ് 19നെത്തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ തമിഴ് സിനിമയിലെ  ദിവസവേതനക്കാർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് താരം. തമിഴ് സിനിമാ സംഘടനയായ എഫ്.ഇ.എഫ്.എസ്.ഐയ്ക്ക്  ഐശ്വര്യ ഒരു ലക്ഷം രൂപ നൽകി.

Leave A Reply