അ​സാ​ധാ​ര​ണ സാ​ഹ​ചര്യം :വായ് പകൾക്ക് മൂ​ന്ന് മാ​സ​ത്തെ മൊ​റ​ട്ടോറിയം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി വായ് പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച് ആ​ർ​ബി​ഐ. മൂ​ന്ന് മാ​സ​ത്തെ മൊ​റ​ട്ടോറി​യ​മാ​ണ് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് പ്ര​ഖ്യാ​പി​ച്ച​ത്.

നി​ശ്ചി​ത കാ​ലാ​വ​ധി​യി​ലു​ള്ള ലോ​ണു​ക​ൾ​ക്കാ​ണ് ഇ​ള​വ് നൽകുകയെന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി . ബാ​ങ്കു​ക​ൾ​ക്കും, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക മാ​ന്ദ്യം ഉ​ണ്ടാ​കു​മെ​ന്നും രാ​ജ്യ​ത്തെ വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​പ്പോ​ൾ പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അതെ സമയം എ​ത്ര​ നാൾ ഈ ​സാ​ഹ​ച​ര്യം നീ​ണ്ടു​നി​ൽ​ക്കും എ​ന്നു ധാരണയില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യമാ​ണ് സാ​മ്പ​ത്തി​ക രം​ഗം അഭിമുഖീകരിക്കുന്നതെന്ന് വി​ല​യി​രു​ത്തി​യാ​ണ് സാ​മ്പ​ത്തി​ക​ ര​ക്ഷാ പാക്കേജുകൾ പ്ര​ഖ്യാ​പി​ച്ച​ത്. വി​പ​ണി​യി​ൽ നി​ശ്ച​ലാ​വ​സ്ഥ​യു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാ​ങ്കു​ക​ളിലേക്ക് കൂ​ടു​ത​ൽ പ​ണ​മെ​ത്തി​ച്ച് ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെന്നും ആർബിഐ ഗവർണർ അറിയിച്ചു .

Leave A Reply